ഇംഗ്ലണ്ടില്‍ ദയനീയ പരാജയമായ ബാറ്റ്സ്മാന്‍മാരെയാണ് പ്രധാനമായും എം എസ് കെ പ്രസാദ് നോട്ടമിട്ടിരിക്കുന്നത്. ഇവര്‍ക്ക് പകരം യുവതാരങ്ങളെ പരിഗണിക്കുമെന്നാണ് മുഖ്യ സെലക്‌ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിൽ മോശം പ്രകടനം നടത്തിയ താരങ്ങൾക്ക് ഇന്ത്യൻ ടീം മുഖ്യ സെലക്ടർ എം എസ് കെ പ്രസാദിന്‍റെ മുന്നറിയിപ്പ്. ആവശ്യത്തിന് അവസരം കിട്ടിയിട്ടും മികവ് പുലർത്താത്തവർക്ക് പകരം യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് എം എസ് കെ പ്രസാദ് പറഞ്ഞു. ബൗളര്‍മാര്‍ മികവ് കാട്ടിയിട്ടും ബാറ്റിംഗ് പരാജയത്തെ തുടര്‍ന്നാണ് ഇന്ത്യ ടെസ്റ്റ് പരമ്പര 4-1ന് കൈവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇംഗ്ലണ്ട് പര്യടനത്തിൽ ഓപ്പണർമാർ തീർത്തും നിരാശപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിലും മികവ് പുലർത്തുന്നവരെ ടീമിലേക്ക് പരിഗണിക്കും. ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും പ്രസാദ് പറഞ്ഞു. ഫീല്‍ഡിംഗിലും താന്‍ സംതൃപ്തനാണെന്നും മുഖ്യ സെലക്ടർ പറഞ്ഞു. പൂജാരയും രഹാനെയും നന്നായി ബാറ്റ് ചെയ്തെന്ന് പറഞ്ഞ പ്രസാദ് ഇരുവരും കുറച്ചുകൂടി സ്ഥിരത കാട്ടണമെന്നും അഭിപ്രായപ്പെട്ടു.