തിരുവനന്തപുരം: ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത് ഫീല്‍ഡര്‍മാരുടെ മിന്നും പ്രകടനം. കൂറ്റനടിക്കാരന്‍ കോളിന്‍ മണ്‍റോയെ പറന്നുപിടിച്ച രോഹിത് ശര്‍മ്മയുടെ ഫീല്‍ഡിംഗാണ് ന്യൂസീലന്‍ഡിന് ആദ്യ പ്രഹരമേല്‍പിച്ചത്. ബൂംറയെ ലോംങ് ഓഫിലേക്ക് ഉയര്‍ത്തിയടിച്ച മണ്‍റോയെ പിന്നോട്ടോടി രോഹിത് പിടിയിലൊതുക്കി.
രണ്ട് റണ്ണൗട്ടുകള്‍ക്ക് അവസരമാരുക്കിയ ഹര്‍ദിക് പാണ്ഡയും ഫീല്‍ഡില്‍ മിന്നിത്തിളങ്ങി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കിയത് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയാണ്. രണ്ടാം റണ്ണിനായി ഓടിയ വില്യംസണ്‍ പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ വീണു. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സ്റ്റംപിങ് മികവ് ഒരിക്കല്‍ കൂടി കണ്ട ടോം ബ്രൂസിന്‍റെ വിക്കറ്റിനു പിന്നിലും പാണ്ഡ്യുടെ കരങ്ങളായിരുന്നു.
