Asianet News MalayalamAsianet News Malayalam

ഹോങ്കോംഗ് ഓപ്പണ്‍: ശ്രീകാന്തും സമീര്‍ വര്‍മയും പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന കിംഡംബി ശ്രീകാന്ത് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റ് പുറത്തായി. സ്കോര്‍ 17-21, 13-21.

Indian hopes ends in Hong Kong Open Srikanth and Sameer bows out
Author
Hong Kong, First Published Nov 16, 2018, 8:43 PM IST

ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന കിംഡംബി ശ്രീകാന്ത് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റ് പുറത്തായി. സ്കോര്‍ 17-21, 13-21. എച്ച് എസ് പ്രണോയിയുമായുള്ള കടുത്ത മത്സരത്തിനുശേഷം ഇറങ്ങിയ ആറാം സീഡായ ശ്രീകാന്തിന് മികവിലേക്കുയരാനായില്ല.
കഴിഞ്ഞ ദിവസം മലയാളി താരം എച്ച് എസ് പ്രണോയിക്കെതിരെ ഒരു മണിക്കൂറിലേറെ നീണ്ട മാരത്തണ്‍ പോരാട്ടം(18-21, 30-29, 21-18) ജയിച്ചായിരുന്നു ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്.

മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സമീര്‍ വര്‍മ ഹോങ്കോംഗിന്റെ ലീ ച്യൂക്ക് യിയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് കീഴടങ്ങി. ആദ്യ ഗെയിം നഷ്ടമായശേഷം രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്നെങ്കിലും നിര്‍ണായക മൂന്നാം ഗെയിമില്‍ കാലിടറി. സ്കോര്‍: 15-21, 21-19, 11-21. ചൈനയുടെ ചെന്‍ ലോംഗിനെതിരെ വാക്കോവര്‍ ലഭിച്ചാണ് സമീര്‍ വര്‍മ ക്വാര്‍ട്ടറിലെത്തിയത്.

വനിതാ സിംഗിള്‍സില്‍ ഇന്നലെ ഇന്ത്യന്‍ പ്രതീക്ഷയായ പി വി സിന്ധു ദക്ഷിണ കൊറിയയുടെ സംഗ് ജി ഹ്യുന്നിനോട് തോറ്റ് പുറത്തായിരുന്നു. സ്കോര്‍ 24-26, 20-22.

ഹോങ്കോംഗ് ഓപ്പണിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് കാലിടറിയതോടെ പ്രധാന കിരീടങ്ങളൊന്നും നേടാനാവാതെയാണ് ഈ വര്‍ഷം ഇന്ത്യന്‍ താരങ്ങള്‍ അവസാനിപ്പിക്കുന്നത്. മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ പി വി സിന്ധു ഫൈനലില്‍ എത്തി എന്നതു മാത്രമാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ നേട്ടം.

Follow Us:
Download App:
  • android
  • ios