ആതിഥേയരായ യുഎഇ, തായ്‌ലന്‍ഡ്, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുക.
ദുബൈ: ഏഷ്യ കപ്പ് ഫുട്ബോളില് ഇന്ത്യക്ക് കരുത്തരായ എതിരാളികള്. അടുത്ത വര്ഷം ജനുവരിയില് യുഎഇയില് നടക്കുന്ന ടൂര്ണമെന്റില് ഇന്ത്യ ആതിഥേയരായ യുഎഇ, തായ്ലന്ഡ്, ബഹ്റൈന് എന്നിവര്ക്കൊപ്പമാണ് മത്സരിക്കുക.
റാങ്കിംഗില് തായ്ലാന്റും ബഹ്റൈനും ഇന്ത്യക്ക് താഴെയാണ്. എന്നാല് കളത്തിലിറങ്ങുമ്പോള് അങ്ങനെയായിരിക്കില്ല കാര്യങ്ങള്. കടുത്ത മത്സരം തന്നെ ഇന്ത്യന് ടീമിന് നടത്തേണ്ടി വരും.
ബഹ്റൈന് ഇപ്പോള് 116ആം റാങ്കിലും തായ്ലാന്റ് 104ആം റാങ്കിലുമാണ്. യുഎഇ 74ആം റാങ്കിലും നില്ക്കുന്നു. 2011ല് ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ബഹ്റൈന് എന്നീ ടീമുകളായിരുന്നു ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പില്. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്ക തോല്വിയായിരുന്നു.
