ഇന്ത്യൻ ടീമിൽ കളിക്കുന്ന ഖൊ ഖൊ താരമായിട്ടും തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി മഹേഷ് താമസിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ. ലണ്ടനിൽ അന്താരാഷ്ട്രാ മത്സരം കളിക്കാൻ പോയതോടെ ഉണ്ടായിരുന്ന സ്ഥലവും ഇപ്പോൾ പണയത്തിലായി.

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ കളിക്കുന്ന ഖൊ ഖൊ താരമായിട്ടും തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി മഹേഷ് താമസിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ. ലണ്ടനിൽ അന്താരാഷ്ട്രാ മത്സരം കളിക്കാൻ പോയതോടെ ഉണ്ടായിരുന്ന സ്ഥലവും ഇപ്പോൾ പണയത്തിലായി.

Add Asianetnews as a Preferred SourcegooglePreferred

ലണ്ടനിൽ പോയി ഇംഗ്ലണ്ടിനെ തോൽപിച്ചെത്തിയ ഇന്ത്യൻ താരത്തിന്‍റെ അംഗത്തിന്‍റെ വീട്ടിലേക്കുള്ള വഴിയാണിത്. തോന്നയ്ക്കൽ ഹൈസ്ക്കൂളിന് സമീപത്തെ ഈ ഇടുങ്ങിയ വഴിയിലൂടെപോയാൽ മഹേഷ് ഹൗസിലെത്തും.

ഷീറ്റ് കൊണ്ട് മൂടിയ ഒരു കൊച്ചു വീട്.ഒറ്റമുറി വീട് പലകകൊണ്ട് തിരിച്ച് രണ്ട് മുറിയാക്കിയിരിക്കുന്നു. ഇതും വൈകാതെ നഷ്ടമാവുമോ എന്ന ഭയത്തിലാണ് മഹേഷ്. ഈ മാസം ആദ്യം ലണ്ടനിൽ നടന്ന ടൂർണമെന്‍റിന് പോവാൻ കളിക്കാരെല്ലാം 1,10000രൂപ നൽകണമെന്ന് ദേശീയ ഖൊഖൊ ഫെഡറേഷൻ ആവശ്യപ്പെട്ടതോടെയാണ് ആധാരവും ബാങ്കിലായത്.സ്വർണവുമായി തിരിച്ചെത്തിയത് കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്ക്.

വീട്ടിൽ അമ്മ മാത്രമേയുള്ളൂ.അച്ഛൻ നേരത്തെ ഉപേക്ഷിച്ചു.കാറ്ററിംഗിനും മറ്റും പോയാണ് ഇപ്പോഴത്തെ ചെലവുകൾ നടക്കുന്നത്. മൂലമറ്റത്ത് ബിപിഇയ്ക്ക് പഠിക്കുന്നുണ്ട്.പഞ്ചായത്ത് ഭവന പദ്ധതിപ്രകാരം വീട് ലഭിക്കാൻ എല്ലാ വർഷവും അപേക്ഷ നൽകുന്നുണ്ട്. ഒന്നുമായില്ല.