ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെയുള്ള ട്വന്റി 20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. അഞ്ചാമത്തതും അവസാനത്തതുമായ ട്വന്റി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 54 റണ്‍സിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‍ടത്തില്‍ 166 റണ്‍സ് ആണ് എടുത്തത്. അമ്പത് പന്തില്‍ നിന്ന് 62 റണ്‍സുമായി മിതാലിയും 34 പന്തില്‍ നിന്ന് ജെമിമയുമാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങഇയ ദക്ഷിണാഫ്രിക്ക 18 ഓവറില്‍ 112 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് വേണ്ടി റുമേലി ധാറും ശിഖ പാണ്ഡയും മൂന്ന് വിക്കറ്റ് വീതം വീഴ്‍ത്തി.