ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഓസ്‍ട്രേലിയയ്‌ക്ക് കനത്ത തിരിച്ചടി. പരുക്കേറ്റ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരമ്പരയിലെ ശേഷിച്ച രണ്ട് ടെസ്റ്റുകളില്‍ കളിക്കില്ല. കാലിന് പരുക്കേറ്റ സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങി.


സ്റ്റാര്‍ക്കിന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെംഗളൂരു ടെസ്റ്റിനിടെ സ്റ്റാര്‍ക്കിന്‍റെ വലതുകാലിന് പൊട്ടലേല്‍ക്കുകയായിരുന്നു. പരമ്പരയ്‌ക്കിടെ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്ന രണ്ടാമത്തെ ഓസീസ് താരമാണ് സ്റ്റാര്‍ക്ക്. നേരത്ത, മിച്ചല്‍ മാര്‍ഷ് പരുക്കേറ്റ് മടങ്ങിയിരുന്നു. മാര്‍ഷിന് പകരം മാര്‍കസ് സ്റ്റോയിനിസിനെ ടീമില്‍ ഉള്‍പ്പെടുത്തി.