കൊളംബിയ ഫ്രാന്‍സിനെയും തോല്‍പിച്ചു

ലോകകപ്പ് സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഈജിപ്റ്റിനെ തോല്‍പിച്ചു. മുഹമ്മദ് സലായുടെ(56) ഗോളിന് മുന്നിട്ടുനിന്ന ഈജിപ്റ്റിനെ അവസാന നിമിഷ ഗോളുകളിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രക്ഷിച്ചത്. ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്റ്റ്യാനോയുടെ രണ്ട് ഗോളുകളും പിറന്നത്. 

മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിനെ ലാറ്റിനമേരിക്കന്‍ ശക്തരായ കൊളംബിയ പരാജയപ്പെടുത്തി. ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്നിലെത്തിയിരുന്നു. എന്നാല്‍ 62-ാം മിനുറ്റില്‍ കൊളംബിയ സമനില പിടിച്ചു. ഒടുവില്‍ 85-ാം മിനുറ്റില്‍ ക്വിന്‍റേറോയുടെ പെനാല്‍റ്റി ഗോളിലൂടെ കൊളംബിയ 3-2ന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു.