ലണ്ടന്‍: കാമുകിക്ക് എച്ച്.ഐ.വി പരത്തി ഏന്ന ആരോപണത്തില്‍ കുടുങ്ങി ബ്രിട്ടനിലെ രാജ്യന്തര കായിക താരം. സംഭവത്തില്‍ ബ്രിട്ടനിലെ തെംസ് വാലി പോലീസ് കായിക താരത്തെ വിശദമായി ചോദ്യം ചെയ്തുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കായികതാരത്തിനെതിരെ കാമുകി നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം. എന്നാല്‍ കായികതാരത്തിന്‍റെ പേര് പോലീസ് വെളിപ്പെടുത്തിയില്ലെന്നാണ് സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എച്ച്.ഐ.വി പകര്‍ത്തിയെന്നാരോപിച്ച് കാമുകി 2015ല്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും കേസില്‍ വിശദമായ ആന്വേഷണം ഇപ്പോഴാണ് നടക്കുന്നത്. 2013ല്‍ കായികതാരത്തിന് എയ്ഡ്‌സ് ഉണ്ടായിരുന്നോ എന്നും അയാള്‍ക്ക് അതിനെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നുമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എയ്ഡ്‌സിനെ കുറിച്ച് കായികതാരത്തിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെങ്കില്‍ അയാള്‍ കാമുകിക്ക് ബോധപൂര്‍വ്വം എച്ച്.ഐ.വി പകര്‍ത്തുകയായിരുന്നു എന്ന അനുമാനത്തില്‍ പോലീസ് എത്തും.

ബോധപൂര്‍വ്വമാണ് എച്ച്.ഐ.വി വൈറസ് പകര്‍ത്തിയതെങ്കില്‍ കായികതാരത്തിന് ജയിലില്‍ കിടക്കേണ്ടി വരും. അതേ സമയം, തനിക്കെതിരെ ഉയര്‍ന്ന പരാതി വ്യാജമാണെന്ന നിലപാടിലാണ് കായികതാരം. പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച കായികതാരം ഇതെല്ലാം കെട്ടിചമച്ചതാണെന്ന് പറയുകയും ചെയ്തു.