
താരമായി റിയോയിലേക്ക് പോയി സൂപ്പര്‍സ്റ്റാറായാണ് മടങ്ങി വന്നിരിക്കുന്നത്?
അങ്ങനെ ഒരു തോന്നല്‍ ഇല്ല.എന്തായാലും രാജ്യത്ത് ജിംനാസ്റ്റിക്‌സിന് ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്.
വളരെ കൃത്യതയോടെ പ്രൊഡുനോവ വോള്‍ട്ട് പ്രദര്‍ശിപ്പിച്ചാണ് ദിപ ഫൈനല്‍ അവസാനിപ്പിച്ചത്. എങ്ങനെ ആയിരുന്നു അനുഭവം?
ഒരുപാട് പേര്‍ അഭിനന്ദിച്ചു.ഇത്രയും ബുദ്ധിമുട്ടേറിയ വോള്‍ട്ട് പ്രദര്‍ശിപ്പിച്ചതില്‍ സഹതാരങ്ങളും അവിടെ ഉണ്ടായിരുന്ന പരിശീലകരും അഭിനന്ദിച്ചു.സച്ചിന്‍ തെന്‍ഡുള്‍ക്കര്‍ക്ക് പിന്നാലെ ഉസൈന്‍ ബോള്‍ട്ട് പ്രകടനം കണ്ട് അഭിനന്ദിച്ചത് എനിക്ക് സര്‍പ്രൈസ് ആയി.കൂടാതെ പല പ്രമുഖ ടെന്നീസ് താരങ്ങളും പ്രകടനം കണ്ട് കമന്റുകള്‍ ഇട്ടിരുന്നു
പ്രധാനമന്ത്രി അഭിനന്ദനം ട്വിറ്ററില്‍ കുറിച്ചിരുന്നു,വിളിച്ചിരുന്നോ? ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറുമായി സംസാരിച്ച് കാണുമല്ലോ?
(ചിരിയോടെ) വളരെ സന്തോഷം.എന്നാല്‍ ഫോണ്‍ കെയ്യില്‍ ഇല്ലാതിരുന്നത് കാരണം പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. റിയോയിലേക്ക് പോകുന്നതിന് മുന്‍പ് മണിക്ക് ദാ കണ്ട് ആശംസകള്‍ നേര്‍ന്നിരുന്നു.മത്സരം കഴിഞ്ഞപ്പോള്‍ അദ്ദേഹം അതീവ സന്തോഷവാനാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഫൈനലില്‍ ദിപ വളരെ കൂളായിരുന്നല്ലൊ?എന്താണ് രഹസ്യം?
എന്തായാലും എട്ടാം സ്ഥാനത്ത് എത്തിയത് വലിയ നേട്ടമായിരുന്നു.ഇതില്‍ താഴെ പോകില്ല എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.കോച്ചിന്റെ വാക്കുകളും പ്രചോദനമായി.ആരും വഴക്ക് പറയില്ല എന്നുറപ്പുണ്ടായിരുന്നു.ഇത് ടെന്‍ഷനില്ലാതെ ഫൈനലില്‍ ഇറങ്ങാന്‍ സഹായിച്ചു.
സിന്ധുവിനെയും സാക്ഷി മല്ലിക്കിനെയും വിളിച്ചിരുന്നോ?
സിന്ധുവിനും സാക്ഷിക്കും അഭിനന്ദനങ്ങള്‍.അവരുടെ കഠിനാധ്വാനം ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചു.അവരുടെ നേട്ടം മെഡല്‍ നഷ്ടത്തിന്റെ നിരാശ മാറ്റി.

കോച്ചി ബിശ്വേശ്വര്‍ നന്ദി സംസാരിക്കുന്നു

ദീപയും കോച്ച് ബിശ്വേശ്വര്‍ നന്ദിയും
ദ്രോണാചാര്യ പുരസ്‌ക്കാരത്തിന് താങ്കള്‍ പരിഗണിക്കപ്പെട്ടല്ലോ?എന്താണ് ആദ്യ പ്രതികരണം.
പുരസ്‌ക്കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ട്.പ്രഖ്യാപനം ഉടന്‍ വന്നാല്‍ സന്തോഷം.
താങ്കള്‍ പതിനഞ്ച് വര്‍ഷം കൊണ്ടാണ് ദിപയെ വാര്‍ത്തെടുത്തത്.എങ്ങനെയായിരുന്നു പരിശീലന നാളുകള്‍?
നന്ദി:വളരെ കഷ്ടപ്പെട്ടു.ദിപയും കുടുംബവും എന്നില്‍ വിശ്വാസം അര്‍പ്പിച്ചു.ഞാന്‍ മിക്കപ്പോഴും കര്‍ക്കശക്കാരനായിരുന്നു.ആദ്യ കാലങ്ങളില്‍ ദിപ ചിലപ്പോഴൊക്കെ പിണങ്ങും എന്നാല്‍ അധികം വൈകാതെ തന്നെ പിണക്കം മറന്ന് തിരിച്ചത്തും.ദിപ നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്.
ദിപയുടെ ഒളിംപിക് നേട്ടത്തെ അങ്ങ് എങ്ങനെ വിലയിരുത്തുന്നു?
നന്ദി: ഞാന്‍ തൃപ്തനല്ല.മെഡല്‍ തന്നെയായിരുന്നു ലക്ഷ്യം.ഒളിംപിക്ക് മെഡല്‍ ലഭിക്കുന്നത് വരെ വിശ്രമം ഇല്ല.അടുത്ത തവണ ദിപക്കൊപ്പം കൂടുതല്‍ പെണ്‍കുട്ടികള്‍ ഒളിംപിക്‌സില്‍ ഉണ്ടാകും.അതിനായുള്ള പരിശ്രമത്തിലാണ്.
