തിരുവനന്തപുരം: അമേരിക്കയില്‍ നടന്ന ലോക പോലീസ് കായികമേളയില്‍ കേരളാ പോലീസിന്റെ അഭിമാനമായാണ് എലിസബത്ത് സൂസന്‍ കോശി നാട്ടില്‍ തിരിച്ചെത്തിയത്. രണ്ട് വ്യക്തിഗത സ്വര്‍ണമടക്കം നാലു മെഡലുകള്‍ എലിസബത്ത് സ്വന്തം പേരിലെഴുതി. അടുത്തവര്‍ഷം വിവാഹിതയാവാന്‍ പോവുന്ന എലിസബത്ത് തന്റെ വിവാഹ വിശേഷങ്ങളെക്കുറിച്ചും വിവാഹത്തിനുശേഷമുള്ള കരിയറിനെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസു തുറന്നു.
വര്‍ഷങ്ങളായിട്ട് അറിയുന്ന ഒരാളാണെങ്കിലും തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് എലിസബത്ത് പറഞ്ഞു. ഇളയസഹോദരന്റെ സുഹൃത്തുകൂടിയാണ് എലിസബത്തിന്റെ ഭാവിവരന്‍. വിവാഹശേഷവും തോക്ക് താഴെ വെയ്ക്കില്ലെന്നും എലിസബത്ത് പറഞ്ഞു. വിവാഹത്തിന് മുമ്പ് തന്റെ ഏക ഡിമാന്റ് ഇതുമാത്രമായിരുന്നു.
തന്റെ സ്പോര്‍ട്സ് കരിയറിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നയാളാണ് അദ്ദേഹം. എന്നെ ഞാനാക്കിയ ഷൂട്ടിംഗ് വിവാഹത്തിന്റെ പേരില്‍ ഉപേക്ഷിക്കില്ലെന്നും എലിസബത്ത് പറഞ്ഞു. എലിസബത്ത് സൂസന്‍ കോശിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം.
