റിയോയില്‍ നടന്ന ഒളിമ്പിക്സ് മാരത്തോണ്‍ മത്സരത്തിനിടെ കുടിവെള്ളം ലഭിച്ചില്ലെന്ന കായികതാരം ഒ.പി ജെയ്ഷയുടെ പരാതിയില്‍ കായികമന്ത്രാലയം രൂപീകരിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഒളിമ്പിക്സ് മാരത്തോണ്‍ മത്സരത്തിനിടെ കുടിവെള്ളം പോലും കിട്ടാത്തതിന് കാരണം ഫെഡറേഷനല്ല പരിശീലനകനാണെന്നും വെള്ളം കൊടുക്കണോ എന്ന് ഫെഡറേഷന്‍ ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു പരിശീലകന്‍റെ മറുപടിയെന്നുമായിരുന്നു ജെയ്ഷയുടെ വാദം ഇത് അന്വേഷണ കമ്മറ്റി ശരിവെച്ചു.

ടീം ലീഡര്‍ സി.കെ വത്സനും ഡെപ്യൂട്ടി ചീഫ് കോച്ചായിരുന്ന രാധാകൃഷ്ണനും ജെയ്ഷയുടെ കോച്ചായിരുന്ന നിക്കോളായിയോട് വെള്ളം വേണമോ എന്ന് ചോദിച്ചുവെന്നും വേണ്ടാ എന്ന് പരിശീലകന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്കോളായിക്ക് കീഴില്‍ ഇന് പരിശീലനത്തിനില്ലെന്നും മാരത്തോണ്‍ ഓടുന്നത് നിര്‍ത്തുമെന്നും ജെയ്ഷ നേരത്തെ അറിയിച്ചിരുന്നു.