ബംഗളൂരു: ഐപിഎല്ലിന്‍റെ ഫൈനല്‍ വിഷമമേറിയതാകുമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ബാംഗ്ലൂര്‍ നേരിടുന്നത്‍.

ഇരു ടീമിലും മികച്ച കളിക്കാരാണുള്ളതെന്നും അതിനാല്‍ മികച്ച മത്സരമാകും ചിന്നസ്വാമിയില്‍ നടക്കുകയെന്നും കോഹ്‌ലി ഉറപ്പ് നല്‍കുന്നു. ചിന്നസ്വാമിയില്‍ കളിച്ചപ്പോഴൊക്കെ കാണികള്‍ തങ്ങള്‍ തന്ന പിന്തുണ അതിശയിപ്പിക്കുന്നതാണ്. ചില മത്സരങ്ങളില്‍ ടീം തകര്‍ന്നടിഞ്ഞിട്ടു കൂടി അവര്‍ ഈ ടീമിനെ കൈവിട്ടില്ല എന്നുള്ള ജയിക്കാനുള്ള തങ്ങളുടെ ആഗ്രഹം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോഹ്‌ലി പറഞ്ഞു.

ഇത്തവണ കാണികള്‍ക്കു മുന്നില്‍ വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കോഹ്‌ലിയും സംഘവും. മിന്നും ഫോമിലുള്ള നായകനും ഡിവില്ലിയേഴ്‌സുമാണ് ബാംഗ്ലൂരിന്റെ തുറുപ്പു ചീട്ടുകള്‍. 2014 ലെ ഐപിഎല്‍ ഫൈനല്‍ ചിന്നസ്വാമിയിലാണ് നടന്നത് എന്നാല്‍ ആര്‍സിബിക്ക് കപ്പുയര്‍ത്താന്‍ സാധിച്ചില്ല.