ഐപിഎല്‍ ഇന്ത്യ വിടുമോ; സൂചന നല്‍കി രാജീവ് ശുക്ല

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Sep 2018, 8:12 PM IST
ipl 2019 may move out of India says IPL Chairman Rajeev Shukla
Highlights

ഐപിഎല്ലില്‍ വീണ്ടും വിദേശ വേദിക്ക് സാധ്യത. 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ യുഎഇയിലും മത്സരങ്ങള്‍ നടത്തിയിരുന്നു. 

മുംബൈ: അടുത്ത സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലോ യുഎഇയിലോ നടത്താന്‍ സാധ്യത. പൊതുതെരഞ്ഞെടുപ്പും ഐപിഎല്ലും ഒരുമിച്ച് വന്നാൽ ലീഗ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റുമെന്ന് ഐപിഎൽ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. യുഎഇക്കാണ് പ്രഥമ പരിഗണനയെന്ന് ശുക്ല സൂചിപ്പിച്ചു.

തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും രാജീവ് ശുക്ല ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഏപ്രില്‍- മെയ് മാസങ്ങളിലാണ് ഐപിഎല്‍ നടക്കേണ്ടത്. മുന്‍പ് പൊതുതെരഞ്ഞെടുപ്പ് നടന്ന 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ യുഎഇയിലും ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയിരുന്നു.

loader