ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവരാജിനെ ഐപിഎല്‍ താരലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയിരുന്നില്ല. അവസാനവട്ട ലേലത്തിലാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ അടിസ്ഥാന വിലയായ ഒരു കോടിക്ക് ടീമിലെടുത്തത്. 

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ അവസാന നിമിഷ ലേലം വിളിയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്താനായതില്‍ സന്തോഷം പ്രകടിപ്പിച്ച് യുവരാജ് സിംഗ്. മുംബൈ കുടുംബാംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ച യുവി സീസണ്‍ തുടങ്ങാനായി കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു. മുംബൈ നായകന്‍ രോഹിത് ശര്‍മയോട് ഉടന്‍ കാണാമെന്നും രോഹിത് ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്.

ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവരാജിനെ ഐപിഎല്‍ താരലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയിരുന്നില്ല. അവസാനവട്ട ലേലത്തിലാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ അടിസ്ഥാന വിലയായ ഒരു കോടിക്ക് ടീമിലെടുത്തത്.

Scroll to load tweet…

അടിസ്ഥാന വിലയായ ഒരു കോടി രൂപക്കു തന്നെ യുവിയെ ടീമിലെടുക്കാനായത് ഐപിഎല്‍ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണെന്ന് മുംബൈ ടീം ഉടമയായ ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു.