Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

IPL 9's Viewership Reaches 347 mn
Author
Mumbai, First Published Jun 2, 2016, 3:52 PM IST

മുംബൈ: ഐപിഎല്‍ ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ദ്ധനവെന്നു റിപ്പോര്‍ട്ട്. 35.7 കോടി കാഴ്ചക്കാരാണ് ടെലിവിഷനിലൂടെ ഈ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വീക്ഷിച്ചത്. 

കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള പരിപാടിയായി ഐപിഎല്‍ മാറി. സോണി മാക്‌സ്, സോണി സിക്‌സ്, സോണി ഇഎസ്പിഎന്‍ ചാനലുകളാണ് ഐപിഎല്‍ സംപ്രേഷണം ചെയ്തത്. 24ന് നടന്ന ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-ഗുജറാത്ത് ലയണ്‍സ് പോരാട്ടമാണ് ഈ സീസണില്‍ ഏറ്റവുമധികം ആളുകള്‍ കണ്്ട മത്സരം. 10 കോടിയിലധികം ആളുകളാണ് ടിവിയിലൂടെ മത്സരം കണ്്ടത്. 


 

Follow Us:
Download App:
  • android
  • ios