കേരളത്തിനു അഭിഭാനമായി കെ.എം ആസിഫും എം.എസ് മിഥുനും ഐപിഎല്ലിലേക്ക്. രാജസ്ഥാന്‍ റോയല്‍സാണ് എം.എസ് മിഥുനെ സ്വന്തമാക്കിയത്. 20 ലക്ഷം രൂപയ്ക്കാണ് മലയാളി ലെഗ് സ്പിന്നറെ രാജസ്ഥാന്‍ റോയല്‍സ് കരസ്ഥമാക്കിയത്.
ഇതു കൂടാതെ മലയാളി താരമായ കെഎം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. മലപ്പുറം സ്വദേശിയായ ആസിഫിനെ 40 ലക്ഷം രൂപയ്ക്കാണ് ചെന്നെെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
ഇന്ന് നടന്ന താര ലേലത്തില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നായകനായ സച്ചിന്‍ ബേബിയെ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. 20 ലക്ഷം രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് വിളിച്ചെടുത്തത്. സച്ചിന്‍ ബേബിയുടെ അടിസ്ഥാന വിലയായിരുന്നു 20 ലക്ഷം രൂപ.
