ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ എപ്രിലില്‍ ആരംഭിക്കും. ഏഴിന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. വിലക്ക് മാറി ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന് റോയല്‍സും തിരിച്ചെത്തുന്നത് മല്‍സരങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. 9 വേദികളിലായി 51 മല്‍സരങ്ങളാണ് ഇത്തവണയുള്ളത്. മേയ് 27 ന് വാങ്കഡെയില്‍ വെച്ചാണ് ഫൈനല്‍.