ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ വിയര്‍ത്ത കിംഗ്സ് ഇലവന്‍ പഞ്ചാബ് 88ന് പുറത്ത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍റെ ഇന്നിംഗ്സ് 15.1 ഓവറില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ തളച്ചത്. കിംഗ്സ് ഇലവന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്നു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. 

ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ 21 റണ്‍സെടുത്തും ക്രിസ് ഗെയ്‌ല്‍ 18 റണ്‍സെടുത്തും പുറത്തായി. പിന്നാലെയെത്തിയവരില്‍ ഫിഞ്ചൊഴികെ ആരും പഞ്ചാബിനായി പൊരുതിയില്ല. കരുണ്‍(1), സ്റ്റേയിണിസ്(2), അര്‍വാള്‍(2), അക്ഷാര്‍(9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. അശ്വിനും ടൈയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. വാലറ്റത്ത് മോഹിത്(3), രജ്പൂത്(1) എന്നിങ്ങനെയായിരുന്നു സ്കോര്‍. ബാംഗ്ലൂരിനായി സിറാജ്, ചഹല്‍, മൊയിന്‍ അലി, ഗ്രാന്‍റ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.