ഐപിഎല്ലിന്‍റെ പ്രയോജനം ആര്‍ക്കെന്ന് വെളിപ്പെടുത്തി കുംബ്ലെ

First Published 3, Mar 2018, 1:43 AM IST
ipl more usefull to youngsters says kumble
Highlights
  • ഐപിഎല്‍ എന്തിനെന്ന ചോദ്യത്തിനുള്ള മറുപടി കുബ്ലെയുടെ വാക്കുകളില്‍

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌പിന്നറാണ് അനില്‍ കുംബ്ലെ. ടെസ്റ്റില്‍ 619 വിക്കറ്റും ഏകദിനത്തില്‍ 337 വിക്കറ്റും ഈ മുന്‍ താരം പിഴുതിട്ടുണ്ട്. പതിനെട്ട് വര്‍ഷത്തോളം നീണ്ട കരിയറിനൊടുവില്‍ വിരമിച്ച കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. മികച്ച താരമെന്നും പരിശീലകനെന്നും പേരെടുത്ത മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ഐപിഎല്ലിനെ കുറിച്ച് സുപ്രധാന നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. 

ഐപിഎല്‍ കൂടുതല്‍ ഗുണം ചെയ്തത് ഇന്ത്യയിലെ യുവ താരങ്ങള്‍ക്കാണെന്ന് കുംബ്ലെ പറയുന്നു. വിദേശ താരങ്ങള്‍ക്കൊപ്പമുള്ള മത്സര പരിചയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗുണം ചെയ്യുന്നതായാണ് കുബ്ലെയുടെ വിലയിരുത്തല്‍. സമ്മര്‍ദ്ദങ്ങളില്ലാതെ കളിക്കാന്‍ യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആത്മവിശ്വാസം നല്‍കുന്നു. ഇതിഹാസങ്ങള്‍ക്കും വിദേശ താരങ്ങള്‍ക്കും ഒപ്പമുള്ള അനുഭവം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായകമാകുമെന്നും കുംബ്ല പറയുന്നു.
 

loader