ചെന്നൈ- ഹൈദരാബാദ് കലാശപ്പോര് ഓണ്‍ലൈനിലും കാണാം
മുംബൈ: ഐപിഎല് പതിനൊന്നാം സീസണ് ഫൈനലിന് ആവേശത്തോടെയാണ് ആരാധകര് കാത്തിരിക്കുന്നത്. വാംഖഡെ സ്റ്റേഡിയത്തില് ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന കലാശപ്പോരില് ചെന്നൈ സൂപ്പര് കിംഗ്സ്- സണ്റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഐപിഎല്ലിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര് സ്പോര്ട്സിന്റെ വിവിധ ചാനലുകളിലൂടെ മത്സരം കാണാം.
ഇതിനു പുറമെ ഓണ്ലൈന് കാഴ്ച്ചക്കാര്ക്കാര്ക്ക് വിരല് തുമ്പിലും മത്സരങ്ങളെത്തും. ഹോട്ട്സ്റ്റാര്, ജിയോ ടിവി, എയര്ടെല് ടിവി എന്നിവയിലൂടെ ഓണ്ലൈന് കാഴ്ച്ചക്കാര്ക്ക് മത്സരം കാണാം. ആന്ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളില് ഈ സേവനങ്ങള് ലഭ്യമാണ്. എയര്ടെല് ടിവിയും, ജിയോ ടിവിയും ഹോട്ട്സ്റ്റാറുമായി സഹകരിച്ചാണ് മത്സരത്തിന്റെ ഡിജിറ്റല് സംപ്രേക്ഷണം നടത്തുന്നത്.
