ടീമിലെത്തിയ ഹര്‍ഭജന് പ്രത്യേക ജഴ്‌സി സമ്മാനിച്ച് സൂപ്പര്‍ കിംഗ്സ്

ചെന്നൈ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ പഴയ പ്രതാപം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുമ്പോള്‍ ലീഗിലും ആരാധകര്‍ക്കിടയിലും പഴയ ഓളം വീണ്ടെടുക്കുക ടീമിന് പ്രധാനം. അതിനായി ധോണി, ജഡേജ, റെയ്ന, ബ്രാവോയും തുടങ്ങിയ സൂപ്പര്‍ താരങ്ങളെ മാനേജ്മെന്‍റ് ടീമില്‍ തിരിച്ചെത്തിച്ചിരുന്നു. 

എന്നാല്‍ പഴയ പടക്കുതിരകള്‍ പലരും തിരിച്ചെത്തിയപ്പോള്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ താരങ്ങളിലൊരാള്‍ സ്‌പിന്നര്‍ ആര്‍ അശ്വിനാണ്. അശ്വിനെ നിലനിര്‍ത്താതിരുന്ന ചെന്നൈ താരലേലത്തിലും അതിനായി വലിയ നീക്കങ്ങള്‍ നടത്തിയില്ല. എന്നാല്‍ അശ്വിന് പകരം ടീമിലെത്തിച്ചത് വെറ്ററന്‍ സ്‌പിന്നറും ഇന്ത്യയുടെ പഴയ പടക്കുതിരയുമായ ഹര്‍ഭജന്‍ സിംഗിനെയാണ്. 

ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ ഭാജിക്ക് പ്രത്യേക ജെഴ്‌സി നമ്പറാണ് ടീം നല്‍കിയിരിക്കുന്നത്. ലഭിച്ച 27ാം നമ്പര്‍ കുപ്പായം തനിക്ക് സ്‌പെഷലാണെന്ന് ഭാജി പറയുന്നു. കഴിഞ്ഞ പത്ത് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ്ങിനെ രണ്ട് കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇക്കുറി ടീമിലെത്തിച്ചത്.

Scroll to load tweet…