കൊല്‍ക്കത്തയ്ക്കെതിരെ 24 റണ്‍സ് നേടിയാല്‍ ഓറഞ്ച് ക്യാപ്പ് വീണ്ടും സഞ്ജുവിന്‍റെ തലയില്‍
ജയ്പൂര്: ഐപിഎല്ലില് രാജസ്ഥാന് റോയല്സ്- കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം രണ്ട് സൂപ്പര് താരങ്ങള് തമ്മിലുള്ള പോരാട്ടം കൂടിയാവും. ഐപിഎല് പതിനൊന്നാം സീസണിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന് രാജസ്ഥാന് റോയല്സ് താരം സഞ്ജു വി സാംസണും കൊല്ക്കത്തയുടെ ആന്ദ്രേ റസലിനും ഇന്നത്തെ മത്സരം സുവര്ണാവസരമാണ്.
നാലു കളികളില് 201 റണ്സുള്ള വിരാട് കോലിയുടെ തലയിലാണ് ഇപ്പോള് ഓറഞ്ച് ക്യാപ്പ്. മുംബൈ ഇന്ത്യന്സിനെതിരെ പുറത്താകാതെ 92 റണ്സെടുത്ത പ്രകടനമാണ് ബംഗലൂരു നായകനെ ഓറഞ്ച് ക്യാപ്പിനുടമയാക്കിയത്. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന് താരം സഞ്ജു സാംസന്റെ അക്കൗണ്ടില് 178 റണ്സാണുള്ളത്. 153 റണ്സുമായി കൊല്ക്കത്തയുടെ ആന്ദ്രെ റസലാണ് മൂന്നാം സ്ഥാനത്ത്.
കൊല്ക്കത്തയ്ക്കെതിരെ 24 റണ്സെടുത്താല് ഓറഞ്ച് ക്യാപ്പ് വീണ്ടും സഞ്ജുവിന്റെ തലയിലെത്തും. നിലവിലെ പ്രകടനം പരിഗണിച്ചാല് സഞ്ജുവിന് അനായാസം ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാം. ആദ്യ മത്സരത്തില് ഹൈദരാബാദിനെതിരെ 49 റണ്സും രണ്ടാം മത്സരത്തില് ഡല്ഹിക്കെതിരെ 37 റണ്സും താരം അടിച്ചെടുത്തിരുന്നു. മൂന്നാം മത്സരത്തിലാവട്ടെ വെടിക്കെട്ട് അര്ദ്ധ സെഞ്ചുറിയും (45 പന്തില് 92) സഞ്ജു നേടി.
