ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ബ്രണ്ടന്‍ മക്കുല്ലത്തിന് പകരം മൊയിന്‍ അലിയും മുരുകന്‍ അശ്വിന് പകരം മനന്‍ വോറയും ടീമിലെത്തി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് സണ്‍റൈസേഴ്സ് 10-ാം അങ്കത്തിന് ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്ലേ ഓഫ് ഉറപ്പിക്കാനായാണ് സണ്‍‍റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുന്നത്. ഒമ്പത് കളികളില്‍ ഏഴ് ജയവുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്സ്. അതേസമയം എതിരാളികളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒമ്പത് മത്സരങ്ങളില്‍ മൂന്ന് ജയവുമായി ആറാമതാണ്.