ഐപിഎല്‍ ആരാധകര്‍ക്ക് സ്റ്റാറിന്‍റെ അപ്രതീക്ഷിത സമ്മാനം ലഭിച്ചേക്കും
മുംബൈ: ഐപിഎല് മത്സരങ്ങള് കൂടുതല് ആരാധകരിലേക്ക് എത്തിക്കാന് സ്റ്റാര് ഇന്ത്യ. 11-ാം സീസണിന്റെ നോക്ക് ഔട്ട്, സെമി ഫൈനല്, ഫൈനല് മത്സരങ്ങള് എന്റര്ടെയ്ന്മെന്റ് ചാനലായ സ്റ്റാര് പ്ലസില് സംപ്രേക്ഷണം ചെയ്യാന് സാധ്യതയുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്ട്ട് ചെയ്തു. നിലവില് സ്റ്റാറിന്റെ സ്പോര്ട്സ് ചാനലുകളില് മാത്രമാണ് മത്സരങ്ങളുടെ സംപ്രേക്ഷണമുള്ളത്.
ഐപിഎല് മത്സരങ്ങള് വിവിധ ഭാഷകളിലുള്ള 10 ചാനലുകളിലൂടെയും ഡിജിറ്റല് മാധ്യമമായ ഹോട്ട് സ്റ്റാറിലൂടെയും 700 മില്യണ് ആളുകള് കാണുന്നതായാണ് സ്റ്റാറിന്റെ അവകാശവാദം. എന്നാല് ഹിന്ദി ഭൂരിപക്ഷ പ്രദേശങ്ങളിലെ ആരാധകര്ക്കിടയില് കാര്യമായ സ്വാധീനം സൃഷ്ടിക്കാന് ടെലിവിഷന് സംപ്രേക്ഷണത്തിന് കഴിയുന്നില്ലെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്ട്ട് പറയുന്നു.
ഇതിനാലാണ് കൂടുതല് പ്രേക്ഷകരിലേക്ക് മത്സരങ്ങള് എത്തിക്കാന് സ്റ്റാര് പുതിയ ശ്രമങ്ങള് നടത്തുന്നത്. കഴിഞ്ഞ തവണ ഐപിഎല് സംപ്രേക്ഷണാവകാശം ഉണ്ടായിരുന്ന സോണി മത്സരങ്ങള് അവരുടെ ഹിന്ദി ചാനലില് കാണിച്ചിരുന്നു. ഐപിഎല് സംപ്രേക്ഷണാവകാശം അഞ്ച് വര്ഷത്തേക്ക് 16,347.5 കോടി രൂപയ്ക്കാണ് സ്റ്റാര് സ്വന്തമാക്കിയിരിക്കുന്നത്.
