രണ്ട് താരങ്ങള്‍ ചേര്‍ന്നാണ് ഈ ക്യാച്ചെടുത്തത്
ഇന്ഡോര്: ഈ ഐപിഎല് സീസണില് ഒട്ടേറെ മികച്ച ബൗണ്ടറിലൈന് ക്യാച്ചുകള് പിറന്നുകഴിഞ്ഞു. എന്നാല് രാജസ്ഥാന് റോയല്സ്- കിംഗ്സ് ഇലവന് പഞ്ചാബ് മത്സരത്തില് അതിര്ത്തിയില് പിറന്ന സാഹസിക ക്യാച്ച് ഇതില് നിന്നെല്ലാം വേറിട്ടതായിരുന്നു.
രാജസ്ഥാന്റെ കൂറ്റനടിക്കാരന് സ്റ്റോക്സിനെ ബൗണ്ടറിലൈനില് പിടികൂടിയത് രണ്ട് കിംഗ്സ് ഇലവന് താരങ്ങള് ചേര്ന്നാണ്. രാജസ്ഥാന് റോയല്സ് ഇന്നിംഗ്സിലെ 13-ാം ഓവറിലായിരുന്നു സംഭവം. സ്പിന്നര് മുജീബ് എറിഞ്ഞ പന്തില് ഹാര്ഡ് ഹിറ്ററായ സ്റ്റോക്സ് സിക്സറിന് ശ്രമിച്ചു. ഉയര്ന്നുചാടി ആദ്യ ശ്രമത്തില് പന്ത് മായങ്ക് അഗര്വാള് കൈപ്പിടിയിലൊതുക്കി.
എന്നാല് നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറിലൈനില് കാല് തൊടുമെന്ന് തോന്നിയ താരം ഓടിവരികയായിരുന്ന മനോജ് തിവാരിക്ക് പന്ത് എറിഞ്ഞുനല്കി. തിവാരി സുരക്ഷിതമായി ആ പന്ത് കൈക്കലാക്കുമ്പോള്, ബൗണ്ടറിക്ക് പുറത്തുനിന്ന് മായങ്ക് ചിരിച്ചുകൊണ്ട് എഴുന്നേറ്റ് വരുന്നതാണ് ആരാധകര്ക്ക് കാണാനായത്. ബെന് സ്റ്റേക്സിനാവട്ടെ പഞ്ചാബ് ഫീല്ഡര്മാരുടെ അപ്രതീക്ഷിത ക്യാച്ച് വിശ്വസിക്കാനുമായില്ല.
മായങ്ക്- മനോജ് കൂട്ടുകെട്ടിലെ മിന്നും ക്യാച്ച് കാണാന് ക്ലിക്ക് ചെയ്യുക
