റസലിന്‍റെ സിക്സിന് സ്റ്റേഡിയത്തിന്‍റെ പുറത്ത് വിശ്രമിക്കാനായിരുന്നു വിധി
ഇന്ഡോര്: ഐപിഎല്ലില് കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ബാറ്റിംഗ് വിരുന്നൊരുക്കുകയായിരുന്നു കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്. നരെയ്ന്നും കാര്ത്തികും റസലും മിന്നിയപ്പോള് കൊല്ക്കത്ത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 245 റണ്സെടുത്തു. സുനില് നരെയ്ന്റെ വെടിക്കെട്ട് അര്ദ്ധ സെഞ്ചുറിയായിരുന്നു കൊല്ക്കത്ത ഇന്നിംഗ്സിലെ താരം. എന്നാല് ഓള്റൗണ്ടര് ആന്ദ്രേ റസല് നേടിയ കൂറ്റന് സിക്സും ചില്ലറക്കാര്യമല്ല.
സ്പിന്നര് അക്ഷാര് പട്ടേല് എറിഞ്ഞ പതിനഞ്ചാം ഓവറിലെ അവസാന പന്തില് റസലടിച്ച കൂറ്റന് സിക്സ് വീണത് സ്റ്റേഡിയത്തിന്റെ പുറത്താണ്. താരതമ്യേന ചെറിയ ഇന്ഡോറിലെ ഹോള്ക്കര് സ്റ്റേഡിയത്തില് 93 മീറ്റര് ദൂരം പിന്നിടാന് ഈ സിക്സിനായി. ഈ സമയം ഒമ്പത് പന്തില് 16 റണ്സെന്ന നിലയിലായിരുന്നു റസല്. മത്സരത്തില് 14 പന്തില് 31 റണ്സ് റസല് നേടി. എന്നാല് റസലിന്റെ സിക്സിന് സീസണിലെ വലിയ സിക്സ് ആകാനായില്ല.
