കാണാം കിംഗ്സ് ഇലവനെതിരായ മത്സരത്തിലെ സാഹസിക ഫീല്‍ഡിംഗ്
മൊഹാലി: ഇന്ത്യന് പ്രീമിയര് ലീഗ് പതിനൊന്നാം സീസണിലെ മികച്ച ഫീള്ഡര്മാരില് ഒരാളാണ് സണ്റൈസേഴ്സ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില് നിതീഷ് റാണയെ പുറത്താക്കാന് പാണ്ഡെയെടുത്ത പറക്കും ക്യാച്ച് ശ്രദ്ധേയമായിരുന്നു.
കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിലും പാണ്ഡെയുടെ അതിമാനുഷിക ഫീല്ഡിംഗ് ആരാധകര്ക്ക് കാണാനായി. ഷാക്കിബ് എറിഞ്ഞ 12-ാം ഓവറിലെ ആദ്യ പന്തില് കരുണ് നായര് അടിച്ചകറ്റിയ പന്ത് ഉയര്ന്നുചാടി ബൗണ്ടറിലൈനില് മനീഷ് പാണ്ഡെ കൈപ്പിടിയിലൊടുക്കി. എന്നാല് ബൗണ്ടറിയില് തട്ടാതിരിക്കാന് പന്ത് മുകളിലേക്കെറിഞ്ഞ പാണ്ഡെയ്ക്ക് പിഴച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട പന്ത് ബൗണ്ടറി കടന്നതോടെ അംപയര് പഞ്ചാബിന് അനുകൂലമായി സിക്സര് വിധിച്ചു. എന്നാല് ആരാധകരുടെ കയ്യടി നേടാന് പാണ്ഡെയുടെ ക്യാച്ചിനായി. മത്സരത്തില് ബാറ്റിംഗിലും തിളങ്ങിയ മനീഷ് പാണ്ഡെ 42 പന്തില് പുറത്താകാതെ 57 റണ്സെടുത്തിരുന്നു.
മനീഷ് പാണ്ഡെയുടെ സാഹസിക ഫീല്ഡിംഗ് കാണാന് ക്ലിക്ക് ചെയ്യുക
