ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ അനുകരിച്ച പരിഹസിച്ച ഇശാന്ത് ശര്‍മ്മയുടെ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതാ ഇശാന്തിനെ അനുകരിക്കുകയാണ് ചിലര്‍.

താന്‍ എറിഞ്ഞ പന്ത് ആയാസപ്പെട്ട് മുട്ടിയിട്ടപ്പോഴുള്ള സ്മിത്തിന്‍റെ മുഖഭാവം അനുകരിച്ചായിരുന്നു ഇശാന്തിന്‍റെ അനുകരണം. ഇശാന്തിന്റെ വ്യത്യസ്ത ഭാവപ്രകടനം സ്മിത്തിനെ മാത്രമല്ല കോലിയെ വരെ പൊട്ടിചിരിപ്പിച്ചിരുന്നു.

ഏവരിലും ചിരി പടര്‍ത്തിയ ഇശാന്തിന്റെ ആ ഭാവപ്രകടനം അനുകരിക്കാനുള്ള ശ്രമത്തിലാണ് കമന്റേറ്റര്‍മാരായ മുന്‍ ക്രിക്കറ്റര്‍മാര്‍ അടക്കമുള്ളവര്‍. അത് നേരിട്ട് കാണാം.