ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗ ഇഷാന്ത് ശര്‍മയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദേശീയ ബാസ്കറ്റ് ബോള്‍ ടീം അംഗം കൂടിയായ പ്രതിമാ സിംഗാണ് ഇഷാന്തിന്റെ ജീവിതസഖിയാവാന്‍ പോവുന്നത്. എന്നാല്‍ ഇന്നലെ നടന്ന വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഇഷാന്തിനെ തേടിയെത്തിയത് ഒരു എട്ടിന്റെ പണിയാണ്.

പണി കൊടുത്തതാകട്ടെ ഇന്ത്യന്‍ ടീമിലെ സഹതാരമായ രോഹിത് ശര്‍മയും. ഇഷാന്തിനും പ്രതിമയ്ക്കും ആശംസയർപ്പിച്ചുകൊണ്ട് ചെയ്ത ട്വീറ്റിലാണ് രോഹിത് ഇഷാന്തിനെ ട്രോൾ ചെയ്തത്. വിവാഹിതരുടെ ക്ലബ്ബിലേക്ക് ഇഷാന്തിനെ സ്വാഗതം ചെയ്ത രോഹിത് കൂട്ടത്തില്‍ ഇതു കൂടി കുറിച്ചു. ഈ ഒരു ദിവത്തേക്കെങ്കിലും തന്റെ പ്രശസ്തമായ നീളൻ മുടി ഇഷാന്തിന് വെട്ടാമായിരുന്നില്ലേ എന്ന്. ഇഷാന്തിന്റെ മുടിയെക്കുറിച്ച് മുമ്പും ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. പക്ഷെ അതെല്ലാം കളിക്കുമ്പോഴായിരുന്നു എന്നു മാത്രം. എന്നാല്‍ ഇപ്പോള്‍ നീളന്‍ മുടി ഇഷാന്തിന് ജീവിതത്തിലും പുണി കൊടുത്തിരിക്കുകയാണ്.

Scroll to load tweet…