ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനമോസിന് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി...

ദില്ലി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനമോസിന് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി. ഡല്‍ഹിക്കായി ഡാനിയേലും(16), ബിക്രംജിത്ത് സിംഗും(78). നന്ദ കുമാറും(82) ഗോള്‍ നേടി. 39-ാം മിനുറ്റില്‍ റാഫേല്‍ അഗസ്റ്റോയുടെ പെനാല്‍ട്ടിയിലൂടെയായിരുന്നു ചെന്നൈയിന്‍റെ ഏക ഗോള്‍.

ജയിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ ഡല്‍ഹിക്ക് കാര്യമായ പ്രയോജനമൊന്നുമില്ല. ചെന്നൈയിനെ മറികടന്ന് 12 കളിയില്‍ ഏഴ് പോയിന്‍റുമായി ഡല്‍ഹി ഒമ്പതാം സ്ഥാനത്തെത്തി. ഇത്രതന്നെ കളിയില്‍ അഞ്ച് പോയിന്‍റ് മാത്രമുള്ള ചെന്നൈയിന്‍ അവസാന സ്ഥാനക്കാരാണ്.