സ്വന്തം മൈതാനത്ത് മുംബൈ സിറ്റിക്ക് രണ്ട് ഗോളിന്‍റെ ജയം. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഡൈനമോസിനായിട്ടില്ല. മൂന്ന് പോയിന്‍റുമായി ഡൈനമോസ് ഒമ്പതാം സ്ഥാനത്താണിപ്പോള്‍...
മുംബൈ: ഐഎസ്എല്ലില്‍ സ്വന്തം മൈതാനത്ത് മുംബൈ സിറ്റിക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനമോസിനെ മുംബൈ തറപറ്റിച്ചത്. മുപ്പതാം മിനുറ്റില്‍ മോദോയും 77-ാം മിനുറ്റില്‍ അര്‍നോള്‍ഡുമാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. എന്നാല്‍ ഒരു ഗോള്‍ പോലും മടക്കാന്‍ ഡൈനമോസിനായില്ല.
രണ്ടാം ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റുമായി മുംബൈ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ മൂന്ന് പോയിന്‍റുമായി ഡൈനമോസ് ഒമ്പതാം സ്ഥാനത്താണ്. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍പോലും ജയിക്കാന്‍ ഡൈനമോസിനായിട്ടില്ല.
