സുഭാശിഷ് റോയിയെ റാഞ്ചി ജെംഷഡ്പൂര്‍ എഫ്‌സി

First Published 24, Mar 2018, 2:49 PM IST
isl subashish roy signed with jamshedpur fc
Highlights
  • ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന റോയിയെ ജെംഷഡ്പൂര്‍ എഫ്‌സി ടീമിലെത്തിച്ചു

ജെംഷഡ്പൂര്‍: ഐപിഎല്‍ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സ് ബാറിനു കീഴെ സുഭാശിഷ് റോയിയെ കാണില്ല. ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ ഗോളിയെ കോപ്പലാശാന്‍റെ ജെംഷഡ്പൂര്‍ എഫ്‌സി റാഞ്ചി. മധ്യനിര താരം മെഹത്താബ് ഹുസൈനുമായുള്ള കരാര്‍ ജംഷഡ്പൂര്‍ ഒരു വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. പ്രമുഖ ഫുട്ബോള്‍ വെബ് സൈറ്റായ ഗോള്‍ ഡോട് കോമാണ് വാര്‍ത്ത പുറത്തുവിട്ടത്. 

2017 ഡിസംബര്‍ 31ന് ബെംഗളൂരുവിനെതിരായ മത്സരത്തിലായിരുന്നു 27-ാം നമ്പര്‍ കുപ്പായത്തില്‍ റോയിയുടെ അരങ്ങേറ്റം. ടീമിലെ ഒന്നാം ഗോളി പോള്‍ റെച്ച്ബുക്കയ്ക്ക് പരിക്കേറ്റതോടെ സുഭാശിഷ് റോയിയെ ബ്ലാസ്റ്റേഴ്സ് ഗ്ലൗസ് ഏല്‍പിക്കുകയായിരുന്നു. സീസണില്‍ ഏഴ് മത്സരങ്ങളില്‍ മഞ്ഞപ്പടയുടെ ഗോള്‍വല കാത്ത റോയി ഏഴ് ഗോളാണ് വഴങ്ങിയത്. എന്നാല്‍ 27 മിന്നും സേവുകള്‍ ഈ കൊല്‍ക്കത്തക്കാരന്‍റെ കയ്യില്‍ നിന്ന് പിറന്നു.

ഐഎസ്എല്ലില്‍ എടികെ കൊല്‍ക്കത്ത, എഫ്‌സി ഗോവ, ഡെല്‍ഹി ഡൈനമസ് എന്നീ ടീമുകള്‍ക്കായി മുമ്പ് കളിച്ചിട്ടുണ്ട്. 2014ല്‍ കൊല്‍ക്കത്ത കിരീടമുയര്‍ത്തിയപ്പോള്‍ റോയി ടീമിലുണ്ടായിരുന്നു. ദേശീയ കുപ്പായത്തില്‍ നാല് തവണ കളിച്ച താരം രാജ്യത്തെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 

loader