ഗുവാഹത്തി: ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോൾ മൂന്നാം പതിപ്പിന് ഇന്ന് ഗുവാഹത്തിയിൽ കിക്കോഫ്.വർണ്ണാഭമായ ചടങ്ങുകളാണ് ഉദ്ഘാടനത്തിന് ഒരുക്കിയിരിക്കുന്നത്.ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കൊപ്പം കേരള ബ്ലാസ്റ്റേവ്സ് ഉടമയായ സച്ചിൻ ടെന്‍ഡുൽക്കറും ചടങ്ങിനെത്തും മുൻ വർഷങ്ങളെപ്പോലെ ഇത്തവണയും പ്രൗഡ ഗംഭീരമായ ചടങ്ങുകളാവും ഐ എസ് എൽ ഉദ്ഘാടനത്തിന് ഉണ്ടാവുക.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളാകും ഹൈലൈറ്റ്. ചടങ്ങിന് കൊഴുപ്പേകാൻ ബോളിവുഡ് താരങ്ങളായ അലിയ ബട്ട്, ജാക്വിലിൻ ഫെർണാണ്ടസ്, വരുൺ ധവാൻ തുടങ്ങിയവരുമെത്തും. അര മണിക്കൂറിലേറെ നീളുന്ന ഉദ്ഘാടന ചടങ്ങുകളിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം അഞ്ഞുറിലേറെ കലാകാരൻമാർ അണിനിരക്കുമെന്നാണറിയുന്നത്.

ഉദ്ഘാടന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് ഉടമയായ സച്ചിൻ ടെന്‍ഡുൽക്കറും പങ്കെടുക്കും.വര്‍ണ്ണാഭമായ ചടങ്ങിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുടമയായ ജോൺ എബ്രഹാം പറഞ്ഞു.