ദുബായ്: ബ്രസീലിയന്‍ താരം നില്‍മര്‍ കേരള ബ്ലാസ്റ്റേഴ്സില്‍ ഉടന്‍ ചേരുമെന്ന് സൂചന. ട്രാന്‍സ്‌ഫര്‍ വാര്‍ത്തകള്‍ക്ക് ചൂടുപിടിപ്പിച്ച് ദുബായ് വിമാനത്താവളത്തിലെത്തിയ താരത്തിന്‍റെ ചിത്രം പുറത്തായി. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് നില്‍മര്‍ ദുബായിലെത്തിയതെന്നാണ് സൂചനകള്‍. ഉഗാണ്ടന്‍ സെന്‍സേഷന്‍ കെസിറോണ്‍ കിസിറ്റോയ്ക്കോ ബര്‍ഗേറിയന്‍ ഇതിഹാസം ദിമിത്താര്‍ ബെര്‍ബറ്റോവിനോ പകരമാകും നില്‍മര്‍ ബ്ലാസ്റ്റേഴ്സിലെത്തുക.
മാര്‍ക്ക് സിഫ്നിയോസിന് പകരമെത്തിയ ഐസ്ലന്‍ഡ് താരം ഗുഡ്ജോൺ ബാൾഡ് വിൻസനാണ് ഒടുവില്‍ മഞ്ഞക്കുപ്പായത്തിലെത്തിയ വിദേശ താരം. ബ്രസീലിനായി 24 തവണ ജഴ്‌സി അണിഞ്ഞ 33കാരനായ നിര്‍മല്‍ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010 ഫിഫ ലോകകപ്പില്‍ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. 
കൊറിന്ത്യന്‍സ്, വില്ല റയല്‍, സാന്‍റോസ് ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള നിര്‍മല്‍ 307 മത്സരങ്ങളില്‍ നിന്ന് 104 ഗോളുകള്‍ നേടിയിട്ടുണ്ട്. നില്‍മറെ മഞ്ഞക്കുപ്പായത്തിലെത്തിക്കാന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നിലവില്‍ 13 മത്സരങ്ങളില്‍ 17 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
