മുംബൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ വിമർശിച്ച ഡൽഹി ഡൈനമോസ് പരിശീലകൻ മിഗ്വെൽ പോർച്ചുഗലിന് ഉഗ്രന്‍ മറുപടിയുമായി ഡേവിഡ് ജയിംസ്. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് മറുപടിയുമായി രംഗത്തെത്തിയത്. കേരളത്തോട് 3-1ന് തോൽവിയേറ്റുവാങ്ങിയതിനു ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ചത് ഫുട്ബോളല്ല എന്നായിരുന്നു പോർച്ചുലിന്‍റെ ആരോപണം.

ലീഗില്‍ അവസ്ഥാന സ്ഥാനക്കാരായ ഡല്‍ഹിക്ക് അതിന് പോലും അര്‍ഹതയില്ലെന്ന് ഡേവിഡ് ജെയിംസ് തുറന്നടിച്ചു. ഡൈനമോസിനെ മഞ്ഞപ്പട കായികമായി നേരിടുകയായിരുന്നെന്നാണ് മിഗ്വെൽ പോർച്ചുഗല്‍ പരിഹസിച്ചത്. അതേസമയം മുംബൈക്കെതിരായ മത്സരം കടുത്തതായിരിക്കുമെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കി. എവിടെയായിരുന്നാലും ബ്ലാസ്റ്റേഴ്സിന‍്‍‍റെ മത്സരങ്ങള്‍ കാണുന്ന കടുത്ത ആരാധകനാണ് താനെന്ന് ജെയിംസ് വെളിപ്പെടുത്തി.