ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിന് ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡല്‍ഹി തോല്പിച്ചത്. കളിയുടെ 87മത്തെ മിനിറ്റില്‍ ഡേവിഡ് എന്‍ഗെയ്‌തേയുടെ പാസില്‍ നിന്ന് കാലൂച്ചെയാണ് വിജയ ഗോള്‍ കുറിച്ചത്.
14 കളിയില്‍ 11 പോയിന്‍റുള്ള ഡല്‍ഹി അവസാനവും 15 കളിയില്‍ 11 പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്തുമാണ്. നിലവില്‍ ബെംഗളൂരു എഫ്‌സി മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ച ടീം. മുംബൈ സിറ്റി എഫ്‌സി, എടികെ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡെല്‍ഹി ഡൈനാമോസ് ടീമുകള്‍ പ്ലേഓഫ് കാണാതെ പുറത്തായിട്ടുണ്ട്. 15 കളിയില്‍ 21 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യത മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ അനുസരിച്ചായിരിക്കും.
