ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. ലീഗിൽ ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രാത്രി എട്ടിന് പത്താം സ്ഥാനത്തുള്ള ഡൽഹി ഡൈനമോസിനെ നേരിടും. നോർത്ത് ഈസ്റ്റിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഡൽഹിക്ക് ഒൻപതും നോർത്ത് ഈസ്റ്റിന് 11 പോയിന്‍റുമാണുള്ളത്. 

അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കാൻ ഇരുടീമിനും അഭിമാന പോരാട്ടമാണിത്. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റാണ് ഡൽഹി ഡൈനമോസ്. എന്നാല്‍ നോ‍ർത്ത് ഈസ്റ്റ് ഇതുവരെ സെമിയിൽ എത്തിയിട്ടില്ല.