പുനെ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്

ഡല്‍ഹി: ഐഎസ്‌എല്ലില്‍ ഡല്‍ഹി- പൂനെ പോരാട്ടം സമനിലയില്‍. പുര്‍ണസമയത്ത് ഇരുടീമും രണ്ട് ഗോള്‍വീതം നേടി തുല്യത പാലിക്കുകയായിരുന്നു. ഉച്ചേയിലൂടെ ഡല്‍ഹി രണ്ട് തവണ ലീഡ് സ്വന്തമാക്കിയെങ്കിലും ഇരട്ടഗോള്‍ നേടിയ എമിലിയാനോ അല്‍ഫാരോ പൂനെയെ രക്ഷിക്കുകയായിരുന്നു. 18 കളിയില്‍ 30 പോയിന്‍റുള്ള പുനെ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം 18 കളിയില്‍ 19 പോയിന്‍റ് മാത്രമുള്ള ഡല്‍ഹി എട്ടാം സ്ഥാനത്താണ്.