കൊച്ചി: ഐഎസ്എല്ലില്‍ ഈ ആഴ്ച്ചയിലെ മികച്ച ഗോള്‍ പുരസ്കാരത്തിനുള്ള പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ദീപേന്ദ്ര നേഗി മുന്നില്‍. ഡല്‍ഹിക്കെതിരെ നേഗി നേടിയ ഗോളിന് 94.8 ശതമാനം വോട്ടുകളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. ഐഎസ്എല്ലില്‍ തന്‍റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു നേഗിയുടെ ലോകോത്തര ഗോള്‍ പിറന്നത്.
മികച്ച പ്രകടം പുറത്തെടുത്ത നേഗിയായിരുന്നു മത്സരത്തിലെ താരം. രണ്ട് ശതമാനം വോട്ടുമായി മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോവ എഫ്‌സിയുടെ കോറ നേടിയ ഗോളാണ് രണ്ടാമത്. ബംഗളുരു എഫ്‌സി താരം സുനില്‍ ഛേത്രി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കുറിച്ച ഗോള്‍ 1.6 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തുണ്ട്.
