പുനെ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരെ പുനെ സിറ്റി എഫ്‌സിക്ക് അപ്രതീക്ഷിത വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പുനെ സിറ്റി ജയിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ പുനെ വിജയമുറപ്പിച്ചത്. 15-ാം മിനുറ്റില്‍ ബല്‍വന്ത് സിംഗിലൂടെ മുംബൈ സിറ്റി എഫ്‌സി മുന്നിലെത്തി. എന്നാല്‍ അല്‍ഫാരോയുടെ ഇരട്ട പ്രഹരം പുനെക്ക് വിജയമൊരുക്കി. 

74-ാം മിനുറ്റില്‍ പെനാള്‍ട്ടിയിലൂടെ സമനിലഗോള്‍ നേടി അല്‍ഫാരോ ഞെട്ടിച്ചു. എന്നാല്‍ പൂര്‍ണ്ണസമയത്ത് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഇരു ടീമുകള്‍ക്കും. പിന്നാലെ ഇഞ്ചുറി ടൈമില്‍ അലഫാരോ വീണ്ടും ലക്ഷ്യം കണ്ടതോടെ മത്സരം പുനെയുടെ കയ്യിലായി. സീസണില്‍ അല്‍ഫാരോയുടെ നാലാം ഗോളാണിത്. പന്തടക്കത്തില്‍ മത്സരത്തിലുടനീളം മുന്‍തൂക്കം നേടാന്‍ പുനെക്കായി.