കൊച്ചി‍: ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സി രണ്ട് ഗോളിന് ബെംഗളൂരു എഫ്‌സിയോട് പരാജയപ്പെട്ടതോടെ ചിരി വിടര്‍ന്നത് ബ്ലാസ്റ്റേഴ്സിന്. സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള അവസാന കച്ചിത്തുരുമ്പാണ് ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് വന്നുചേര്‍ന്നത്. അതേസമയം ഞായറാഴ്ച്ചത്തെ തോല്‍വിയോടെ ജംഷഡ്പൂരിന്റെ സെമി പ്രതീക്ഷകള്‍ ‍പരുങ്ങലിലായി. 

എന്നാല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡേവിഡ് ജെയിംസിനും സംഘത്തിനും കണക്കിലെ കളികള്‍ തുടങ്ങുന്നതെയുള്ളൂ എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. സീസണില്‍ ഒരു മത്സരം മാത്രം അവശേഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്

  • ഓരോ മത്സരങ്ങള്‍ അവശേഷിക്കേ ജെംഷഡ്പൂര്‍ 26 പോയിന്റുമായി നാലാമതും 25 പോയിന്‍റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാമതുമാണ്.
  • രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്ന 24 പോയിന്‍റുള്ള ഗോവയുടെ കാലിലാണ് ഇനി കണക്കിലെ കളി. 
  • അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ ഗോവ പ്ലേ ഓഫിലെത്തും.
  • എന്നാല്‍ 28ന് കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ഗോവ പരാജയപ്പെടുകയും മാര്‍ച്ച് നാലിന് ജെംഷഡ്പൂരിനെതിരെ വിജയിക്കുകയും ചെയ്താല്‍ ബ്ലാസ്റ്റേഴ്സിസ് പ്ലേ ഓഫിലെത്താം. 
  • ഇങ്ങനെ സംഭവിക്കണമെങ്കില്‍ മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിന്‍റെ തട്ടകത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചിരിക്കണം.