ബ്ലാസ്റ്റേഴ്സും സികെ വിനീതും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്

First Published 8, Mar 2018, 5:49 PM IST
isl2017 kerala blasters and ck vineeth
Highlights
  • വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കായിക വെബ് സൈറ്റായ ഗോള്‍ ഡേട് കോം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും മലയാളി താരം സികെ വിനീതും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക വെബ് സൈറ്റായ ഗോള്‍ ഡോട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിനീതും മാനേജ്മെന്‍റും തമ്മില്‍ വേര്‍പിരിയാന്‍ ധാരണയായതായി ഗോള്‍ ഡോട് കോം പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് വിനീതോ ബ്ലാസ്റ്റേഴ്‌സോ പ്രതികരിച്ചിട്ടില്ല. 

കഴി‍ഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന വിനീതിനെ 2017-18 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തുകയായിരുന്നു. 2017 ജൂലൈ അഞ്ചിനാണ് വീനീതുമായി ക്ലബ് രണ്ട് വര്‍ഷത്തെ കരാറിലെത്തിയത്. വിനീതും ക്ലബുമായുള്ള കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കേയാണ് അമ്പരിപ്പിക്കുന്ന തീരുമാനം പുറത്തുവരുന്നത്.

സീസണില്‍ ഒരു കോടി രൂപയാണ് താരത്തിന് ബ്ലാസ്റ്റേഴ്സ് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ 14 മത്സരങ്ങള്‍ കളിച്ച വിനീത് നാല് ഗോളുകളാണ് സ്വന്തമാക്കിയത്. 

http://www.goal.com/en/news/isl-2017-18-chekiyot-vineeth-and-kerala-blasters-headed-for/12rg5o3aavg3k1gsnxcr1h9xyk
 

loader