കലിപ്പടക്കാതെ, കപ്പടിക്കാതെ ബ്ലാസ്റ്റേഴ്സ് പുറത്ത്

First Published 1, Mar 2018, 10:04 PM IST
isl2017 kerala blasters out of the season
Highlights
  • അവസാന മത്സരത്തില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു എഫ്സിക്കെതിരായ അവസാന മത്സരത്തില്‍ പരാജയപ്പെട്ട് ഐഎസ്എൽ നാലാം സീസണില്‍ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഇഞ്ചുറി ടൈമില്‍ ബെംഗളൂരു നേടിയ ഇരട്ട ഗോളില്‍ ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. 18 മത്സരങ്ങളില്‍ അഞ്ച് തോല്‍വിയോടെ 25 പോയിന്‍റ് മാത്രമാണ് മഞ്ഞപ്പടയ്ക്കുള്ളത്.   

ബെംഗളൂരുവിന്‍‌റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പുർണ്ണസമയത്ത് ഇരു ടീമിനും ഗോള്‍ നേടാനായില്ല. എന്നാല്‍ 91-ാം മിനുറ്റില്‍ മിക്കുവും രണ്ട് മിനുറ്റിന്‍റെ ഇടവേളയില്‍ ഉദാന്ദ സിംഗും വലകുലുക്കി ബ്ലാസ്റ്റേഴ്സിനെ തറപറ്റിക്കുകയായിരുന്നു. തോല്‍വിയോടെ സൂപ്പർ കപ്പിന് യോഗ്യത നേടാനുള്ള അവസരവും മഞ്ഞപ്പട കൈവിട്ടു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
 

loader