പുനെ: ഐഎസ്എല്ലില്‍ ആവേശം നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ്-പൂനെ മത്സരശേഷം ഗാലറിയില്‍ കൂട്ടത്തല്ല്. കളി തീരാന്‍ സെക്കന്‍റുകള്‍ ബാക്കിനില്‍ക്കേ മലയാളി താരം സി.കെ വിനീതിന്‍റെ വണ്ടര്‍ ഗോളില്‍ മഞ്ഞപ്പട വിജയിച്ചു. എന്നാല്‍ സമനിലയാകുമെന്ന് തോന്നിച്ച കളിയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ അപ്രതീക്ഷിത ഗോള്‍ പിറന്നതോടെ നിയന്ത്രണം വിട്ട പുനെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗാലറിയില്‍ പുനെ ആരാധകര്‍ മഞ്ഞപ്പട ഫാന്‍സിനെ കയ്യേറ്റം ചെയ്തു.
പുനെയില്‍ നടന്ന ആവേശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയിച്ചത്. 90 മിനുറ്റുകള്‍ പൂര്‍ത്തിയാകമ്പോള്‍ ഓരോ ഗോളടിച്ച് തുല്യത പാലിക്കുകയായിരുന്നു ഇരു ടീമുകളും. എന്നാല്‍ പെക്കൂസന്‍റെ പാസില്‍ നിന്ന് 93-ാം മിനുറ്റില്‍ സി.കെ വിനീത് വലകുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണില്‍ അഞ്ചാം സ്ഥാനത്തെത്തി.
