ചെന്നൈ: ഐഎസ്എല്ലില്‍ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ചെന്നൈയിന്‍ എഫ് സി രാത്രി എട്ടിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യ കളിയില്‍ ചെന്നൈയിന്‍ എഫ്‌സി രണ്ടിനെതിരെ മൂന്ന് ഗോളിന് ഗോവയോട് തോറ്റിരുന്നു. അതേസമയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷെഡ്പൂര്‍ എഫ്‌സിയുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
ഗോളി ടി.പി രഹനേഷും ഡിഫന്‍ഡര്‍ അബ്ദുല്‍ ഹക്കുവുമാണ് നോര്‍ത്ത് ഈസ്റ്റിലെ മലയാളി സാന്നിധ്യം. ഐഎസ്എല്ലില്‍ ഇതുവരെ പ്ലേ ഓഫിലെത്താത്ത ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.
