ഇരു ടീമുകളും ഓരോ ഗോള്‍ നേടി

ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ ആദ്യപാദ സെമിയില്‍ എഫ്‌സി ഗോവ- ചെന്നൈയ്ന്‍ എഫ്‌സി മത്സരം സമനിലയില്‍. ഗോവയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ ആറ് മിനുറ്റ് അധികസമയം അനുവദിച്ചിട്ടും ഇരു ടീമുകളും ഓരോ ഗോള്‍ നേടി പിരിയുകയായിരുന്നു. 

ലീഡുയര്‍ത്താന്‍ ലഭിച്ച നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ചത് ഇരുവര്‍ക്കും വിനയായി. ഗോവയ്ക്കായി ലാന്‍സറോട്ടെയും(64) ചെന്നൈയ്ക്കായി അനിരുദ്ധ് ഥാപ്പയുമാണ് ഗോളുകള്‍ നേടിയത്.