കൊച്ചി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച കോപ്പലാശാനെ ആരാധകര്‍ മറന്നിട്ടില്ല. കോപ്പലാശാന് ഗംഭീര സ്വീകരണമാണ് കൊച്ചിയില്‍ അരാധകര്‍ ഒരുക്കിയത്. ജെംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകനായി സ്റ്റേഡിയത്തിലെത്തിയ സ്റ്റീവ് കോപ്പലിനെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഹര്‍ഷാരവങ്ങളോടെ വരവേറ്റു. 

കാണികള്‍ ഒന്നാകെ എഴുന്നേറ്റുനിന്ന് കോപ്പലാശാനെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തു. മറുപടിയായി സ്റ്റേഡിയം ചുറ്റിനടന്ന് മഞ്ഞപ്പടക്ക് കൈവീശി നന്ദിയറിയിച്ചു കോപ്പല്‍. ബ്ലാസ്റ്റേഴ്സ് താരങ്ങളെ കണ്ട് പരിചയം പുതുക്കാനും കോപ്പലാശാന്‍ മറന്നില്ല. തന്‍റെ മുന്‍ ക്ലബിലെ ശിഷ്യന്‍മാര്‍ക്കൊപ്പം മത്സരത്തിന് മുമ്പ് ഫോട്ടോക്ക് കോപ്പലാശാന്‍ പോസ് ചെയ്തു. 

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FIndianSuperLeague%2Fvideos%2F890640674445190%2F&show_text=0&width=560" width="560" height="316" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FIndianSuperLeague%2Fvideos%2F890696034439654%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>