ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ജെനോവയെയാണ് ഇന്‍റര്‍ തോൽപിച്ചത്. ഗാഗ്ലിയാർഡിനിയുടെ ഇരട്ടഗോൾ കരുത്താണ് ഇന്‍ററിന് മിന്നും ജയം സമ്മാനിച്ചത്. പോളിറ്റാനോ, യോവോ മാരിയോ, നൈഗോളൻ എന്നിവരാണ് ഇന്‍ററിന്‍റെ മറ്റ് ഗോളുകൾ നേടിയത്. 25 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ഇന്‍റർ മിലാൻ

റോം; ഇറ്റാലിയൻ സീരി എയിൽ തോൽവിയറിയാതെ മുന്നേറുന്ന യുവന്‍റസ്, ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കാഗ്ളിരിയയെ തോൽപ്പിച്ചു. കളിയുടെ ഒന്നാം മിനുട്ടിൽ തന്നെ പൗലോ ഡിബാല ഇറ്റായിയൻ ചാമ്പ്യൻമാരെ മുന്നിലെത്തിച്ചു. കാഗ്ളിരിയ താരം ബ്ലാഡറിക്കിന് പിണഞ്ഞ സെൽഫ് ഗോൾ യുവന്റസിന്‍റെ ലീഡുയർത്തി. 

87 ാം മിനുട്ടിൽ യുവാൻ ക്വാഡ്രാഡൊ വകയായിരുന്നു യുവന്‍റസിന്‍റെ മൂന്നാം ഗോൾ. പെഡ്രോയാണ് കാഗ്ളിയരിയുടെ ആശ്വാസ ഗോൾ നേടിയത്. 11 കളികളിൽ പത്തു വിജയവും ഒരു സമനിലയുമായി യുവന്‍റസ് തന്നെയാണ് ലീഗില്‍ മുന്നില്‍.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇന്‍റർ മിലാനും തകർപ്പൻ ജയം സ്വന്തമാക്കി. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ജെനോവയെയാണ് ഇന്‍റര്‍ തോൽപിച്ചത്. ഗാഗ്ലിയാർഡിനിയുടെ ഇരട്ടഗോൾ കരുത്താണ് ഇന്‍ററിന് മിന്നും ജയം സമ്മാനിച്ചത്. പോളിറ്റാനോ, യോവോ മാരിയോ, നൈഗോളൻ എന്നിവരാണ് ഇന്‍ററിന്‍റെ മറ്റ് ഗോളുകൾ നേടിയത്. 25 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ഇന്‍റർ മിലാൻ.