മാഡ്രിഡ് : ഫുട്ബോള്‍ രാജകുമാരന് മാലാഖകുഞ്ഞ്. നാലാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കാമുകി ജോര്‍ജിന റോഡ്റിഗസും മൂത്ത പുത്രനുമൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് തന്റെ പെണ്‍കുഞ്ഞിന്റെ വരവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ പെണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും കുട്ടിയുടെ പേരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ക്രിസ്റ്റ്യാനോയും കാമുകിയും പ്രമുഖ മോഡലുമായ ജോര്‍ജിന റോഡ്റിഗസും പിറക്കാന്‍ പോവുന്ന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.
32 കാരനായ റയല്‍ ഫുട്ബോളറുടെ നാലാമത്തെ കുഞ്ഞാണ് അലാന മാര്‍ട്ടിന. സ്പാനിഷ് മോഡലായ ജോര്‍ജിനയ്ക്ക് 22 വയസാണുള്ളത്. ജൂണിലാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. അലാന മാര്‍ട്ടിന താരത്തിന്റെ നാലാമത്തെ കുട്ടിയാണെങ്കിലും ജോര്‍ജിനയിലുണ്ടാകുന്ന ആദ്യ കുഞ്ഞാണ്.
